സൗദി അറേബ്യയിലെ വിദേശ തൊഴിലാളികള്‍ക്കുളള ലെവി അടുത്ത വര്‍ഷത്തോടെ ഇരട്ടി

റിയാദ്: സൗദി അറേബ്യയിലെ വിദേശ തൊഴിലാളികള്‍ക്കുളള ലെവി അടുത്ത വര്‍ഷം മുതല്‍ ഇരട്ടിക്കുന്നു.

2018 ബജറ്റില്‍ ഇതുസംബന്ധിച്ച നിര്‍ദേശം ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് സൂചന.

നിലവില്‍ വര്‍ഷം 2400 റിയാലാണ് ലെവി അടക്കേണ്ടത്. ജനുവരി മുതല്‍ ഇത് 4800 റിയാലാകുമെന്നാണ് വിലയിരുത്തുന്നത്.

2013ല്‍ സ്വദേശിവല്‍ക്കരണ പദ്ധതിയായ നിതാഖാത്ത് പ്രാബല്യത്തില്‍ എത്തിയതോടെയായിരുന്നു സൗദിയില്‍ ജോലി ചെയ്യുന്ന വിദേശ തൊഴിലാളികള്‍ക്ക് ലെവി ഏര്‍പ്പെടുത്തിയത്.

വര്‍ഷം 2400 റിയാലാണ് നിലവില്‍ ലെവി ഈടാക്കുന്നത്.

എന്നാല്‍ 2019ല്‍ 600 റിയാലും, 2020ല്‍ 800 റിയാലും പ്രതിമാസം ലെവി അടക്കണമെന്നാണ് നിര്‍ദേശം.

ലെവി അടക്കാനുളള ഉത്തരവാദിത്തം തൊഴിലുടമകള്‍ക്കാണ്.

നിലവിലെ സാഹചര്യത്തില്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ലെവി വലിയ ബാധ്യതയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Top