ഹംഗേറിയന്‍ ഗ്രാന്‍പ്രീ, ഫെറാരിയുടെ ജര്‍മന്‍ ഡ്രൈവറായ സെബാസ്റ്റ്യന്‍ വെറ്റലിനു കിരീടം

ബുഡാപെസ്റ്റ്: ഫോര്‍മുല വണ്‍ ഹംഗേറിയന്‍ ഗ്രാന്‍പ്രീയില്‍ ഫെറാരിയുടെ ജര്‍മന്‍ ഡ്രൈവറായ സെബാസ്റ്റ്യന്‍ വെറ്റല്‍ കിരീടം ചൂടി.

പ്രധാന എതിരാളി മെഴ്‌സിഡസിന്റെ ലൂയിസ് ഹാമില്‍ട്ടണിനെ നാലാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് വെറ്റല്‍ കിരീടം ചൂടിയത്.

മത്സരത്തില്‍ ഫെറാരിയുടെ തന്നെ ഫിന്‍ലന്‍ഡ് ഡ്രൈവര്‍ കിമി റൈക്കോണ്‍ രണ്ടാം സ്ഥാനത്തും മെഴ്‌സിഡസിന്റെ വാല്‍തേരി ബോട്ടെസ് മൂന്നാം സ്ഥാനത്തും ഫിനിഷ് ചെയ്തു. സീസണിലെ വെറ്റലിന്റെ നാലാമത്തെ കിരീടമാണിത്.

Top