ലൂയിസ് ഹാമില്‍ട്ടണ്‍ കോവിഡ് മുക്തനായി

അബുദാബി: ഫോര്‍മുല വണ്‍ ലോക ചാമ്പ്യന്‍ ലൂയിസ് ഹാമില്‍ട്ടണ്‍ കോവിഡ് മുക്തനായി. ഇതോടെ ഈയാഴ്ച നടക്കുന്ന അബുദാബി ഗ്രാന്‍ഡ് പ്രിക്‌സ് മത്സരത്തില്‍ താരം പങ്കെടുക്കുമെന്ന് മെഴ്‌സിഡസ് ടീം വ്യക്തമാക്കി. ബ്രിട്ടനിൽ മെഴ്‌സിഡസിന്റെ ഡ്രൈവറാണ് ഹാമില്‍ട്ടണ്‍. ഏഴു തവണ ലോകകിരീടം നേടിയ ഹാമില്‍ട്ടണ് ബഹ്‌റൈന്‍ ഗ്രാന്‍ഡ് പ്രിക്‌സിനു ശേഷമായിരുന്നു കോവിഡ് രോഗം സ്ഥിരീകരിച്ചത്.

നവംബര്‍ 29 മുതല്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന താരം ഇന്നു മുതല്‍ പരിശീലനം ആരംഭിക്കും. രണ്ട് പരിശീലന മത്സരങ്ങളിലാണ് താരം പങ്കെടുക്കുക.

Top