എല്‍ജിയുടെ പുതിയ സ്മാര്‍ട്ട്‌ഫോണായ എല്‍ജി കെ31 പുറത്തിറങ്ങി. 5.7 ഇഞ്ച് ഫുള്‍വിഷന്‍ എല്‍സിഡി സ്‌ക്രീനുമായാണ് എല്‍ജി കെ31 വിപണിയിലെത്തിയിരിക്കുന്നത്. ഇത് എച്ച്ഡി + (720 x 1520 പിക്സല്‍) റെസല്യൂഷനും 19: 9 അസ്പക്ട് റേഷിയോവും നല്‍കുന്നു.
ഡിവൈസിന്റെ പിന്നില്‍ പ്ലാസ്റ്റിക് ഷെല്ലുകളിലായി ഇരട്ട ക്യാമറ സെറ്റപ്പ് നല്‍കിയിട്ടുണ്ട്. 13 മെഗാപിക്‌സല്‍ പ്രൈമറി ക്യാമറയില്‍ പിഡിഎഎഫ് സപ്പോര്‍ട്ടും നല്‍കിയിട്ടുണ്ട്. 120 ഡിഗ്രി FOV അള്‍ട്രാവൈഡ് ലെന്‍സുുള്ള 5 മെഗാപിക്‌സല്‍ ക്യാമറയാണ് ഡിവൈസിലെ രണ്ടാമത്തെ ക്യാമറ. എല്‍ജി അതിന്റെ സോഫ്റ്റ്വെയര്‍ യുഐയില്‍ ക്യാമറയ്ക്കായി ജെസ്റ്റര്‍ ഷോട്ട്, ഓട്ടോ ഷോട്ട്, ജെസ്റ്റര്‍ ഇന്റര്‍വെല്‍ ഷോട്ട് തുടങ്ങി നിരവധി സവിശേഷതകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
2 ജിബി റാമും 32 ജിബി ഇന്റേണല്‍ സ്റ്റോറേജുമായിട്ടാണ് എല്‍ജി കെ31 സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കിയിട്ടുള്ളത്. മീഡിയടെക് ഹെലിയോ പി 22 പ്രോസസറാണ് ഈ ഡിവൈസിന്റെ കരുത്ത്. സ്റ്റോറേജ് വികസിപ്പിക്കാനായി ഈ സ്മാര്‍ട്ട്‌ഫോണില്‍ മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ടും നല്‍കിയിട്ടുണ്ട്. ഡിവൈസിന്റെ പിന്നില്‍ സുരക്ഷയ്ക്കായി ഫിംഗര്‍പ്രിന്റ് സെന്‍സറും ഉണ്ട്. സമര്‍പ്പിത ഗൂഗിള്‍ അസിസ്റ്റന്റ് ബട്ടണ്‍, ഹെഡ്ഫോണ്‍ ജാക്ക് എന്നിങ്ങനെയുള്ള സവിശേഷതകളും ഡിവൈസില്‍ എല്‍ജി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
എല്‍ജി കെ31 സ്മാര്‍ട്ട്‌ഫോണില്‍ ആന്‍ഡ്രോയിഡ് 10 ഒഎസിനെ അടിസ്ഥാനമാക്കിയുള്ള എല്‍ജി യുഎക്‌സ് 9.1 ഇന്റര്‍ഫേസാണ് ഉള്ളത്. മൈക്രോ യുഎസ്ബി ചാര്‍ജിംഗ് പോര്‍ട്ടും 3,000 എംഎഎച്ച് ശേഷിയുള്ള ബാറ്ററിയും ഡിവൈസില്‍ കമ്പനി നല്‍കിയിട്ടുണ്ട്. എല്‍ജി കെ31 സ്മാര്‍ട്ട്‌ഫോണ്‍ സില്‍വര്‍ കളറില്‍ മാത്രമാണ് പുറത്തിറക്കിയിട്ടുള്ളത്. ഈ ഡിവൈസിന് ഏകദേശം 10,000 രൂപയാണ് വില.