എല്‍ജി V40 തിന്‍ക്യു, എല്‍ജി വാച്ച് W7 അവതരിപ്പിച്ചു

ല്‍ജി ഫ്‌ലാഗ്ഷിപ്പ് സ്മാര്‍ട്‌ഫോണായ എല്‍ജി വി40 തിന്‍ക്യു, എല്‍ജി വാച്ച് W7 എന്നിവ ന്യൂയോര്‍ക്കില്‍ അവതരിപ്പിച്ചു. ഫോണിന് അഞ്ച് ക്യാമറകളാണ് ഉള്ളത്. ബാക്ക് വശത്ത് മൂന്ന് ക്യാമറകളും ഫ്രണ്ടില്‍ രണ്ട് ക്യാമറകളുമാണുള്ളത്. ഒക്ടോബര്‍ 18 മുതല്‍ ഫോണ്‍ യുഎസില്‍ ലഭ്യമാകും. 66,400 രൂപ, 72,300 രൂപ എന്നിങ്ങനെയാണ് ഫോണിന് വില വരുന്നത്. 6.4 ഇഞ്ച് എച്ച്ഡി ഒഎല്‍ഇഡി ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. 845 ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രൊസസറുള്ള ഫോണ്‍ ആന്‍ഡ്രോയിഡ് ഓറിയോ 8.1ലാണ് പ്രവര്‍ത്തിക്കുന്നത്.

6 ജിബി റാം 64 ജിബി സ്റ്റോറേജ്, 6 ജിബി റാം 128 ജിബി സ്‌റ്റോറേജ് എന്നിങ്ങനെ രണ്ട് വാരിയന്റുകളാണ് ഫോണിനുള്ളത്. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 2 ടിബി വരെ സ്‌റ്റോറേജ് വര്‍ധിപ്പിക്കാവുന്നതാണ്. 3,300 എംഎഎച്ചാണ് ബാറ്ററി. ഫോണിന്റെ ഫ്രണ്ടില്‍ 8 എംപി പ്രൈമറി സെന്‍സറും 5 എംപി സെക്കന്‍ഡറി സെന്‍സറുമാണ്. ബാക്ക് വശത്ത് 12 എംപി വൈഡ് ആങ്കിള്‍ സെന്‍സര്‍, 16 എംപി സെന്‍സര്‍, 12 എംപി ടെലിഫോട്ടോ സെന്‍സര്‍ എന്നിവയുമാണ് ഉള്ളത്.

watch

1.2 ഇഞ്ച് എല്‍സിഡി ഡിസ്‌പ്ലേയില്‍ 360×360 പിക്‌സല്‍ റെസൊല്യൂഷനാണ് വാച്ചിനുള്ളത്. 768 എംബി റാം 4 ജിബി ഇന്റേണല്‍ സ്റ്റോറേജാണ്. 2100 ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രൊസസറിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 240 എംഎഎച്ചാണ് ബാറ്ററി. 33,000 രൂപയാണ് വാച്ചിന് വില വരുന്നത്. ഒറ്റ തവണ ചാര്‍ജില്‍ വാച്ച് 100 ദിവസം ബാറ്ററി നില്‍ക്കുന്നതാണ്.

Top