ഡ്യൂവല്‍ സ്‌ക്രീനുമായി എല്‍ജി; 2020 മധ്യത്തോടെ ഫോണ്‍ അവതരിപ്പിച്ചേക്കും

പുതിയൊരു സ്മാര്‍ട്ഫോണ്‍ നിര്‍മ്മിക്കാനൊരുങ്ങി എല്‍ജി. വിങ് എന്നാണ് ഈ സ്മാര്‍ട്ട് ഫോണിന് കോഡ്നാമകരണം ചെയ്തിരിക്കുന്നത്. ഇതിന് ‘ഠ’ ആകൃതിയില്‍ തിരിക്കാന്‍ സാധിക്കുന്ന രണ്ടാമതൊരു സ്‌ക്രീന്‍ കൂടിയുണ്ടാവും. 6.8 ഇഞ്ച് പ്രധാന ഡിസ്പ്ലെയെ കൂടാതെയാണ് നാല് ഇഞ്ച് വലിപ്പമുള്ള ഈ ചെറിയ സ്‌ക്രീന്‍.

ഒരേസമയം ഒന്നിലധികം കാര്യങ്ങള്‍ ചെയ്യുന്നതിന് വേണ്ടിയാണ് എല്‍ജി വിങ് ഡ്യുവല്‍ സ്‌ക്രീന്‍ ഫോണ്‍ ഈ രണ്ടാമത്തെ സ്‌ക്രീന്‍ ഉപയോഗിക്കുക.

സ്നാപ്ഡ്രാഗണ്‍ 765 പ്രൊസസര്‍ ആണ് ഫോണിലുള്ളത്. ഫോണില്‍ ട്രിപ്പിള്‍ ക്യാമറ സംവിധാനവും ഉണ്ടാവും. 64 എംപി പ്രധാന ക്യാമറയും അതിലുണ്ടാവും.

ഫോണിന് വെല്‍വെറ്റിനേക്കാളും വിലയുണ്ടായേക്കും. 2020 മധ്യത്തോടെ ഫോണ്‍ അവതരിപ്പിച്ചേക്കും.

Top