തിരുവനന്തപുരം: എല്‍ജിഎസ് ഉദ്യോഗാര്‍ത്ഥികള്‍ സമരം അവസാനിപ്പിച്ചു. സര്‍ക്കാര്‍ അനുഭാവപൂര്‍ണമായ നിലപാട് എടുത്തെന്ന് മന്ത്രി എ കെ ബാലനുമായി നടന്ന ചര്‍ച്ചയ്ക്ക് ശേഷം ഉദ്യോഗാര്‍ത്ഥികള്‍ പ്രതികരിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോടെ തുടര്‍ നടപടിയെന്ന് സര്‍ക്കാര്‍ ഉറപ്പു നല്‍കി. ചര്‍ച്ചയുടെ മിനുട്‌സ് ഉടന്‍ ലഭിക്കും. എല്‍ജിഎസ് ജോലി സമയം 8 മണിക്കൂറായി നിജപ്പെടുത്തും. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് വേഗത്തിലാക്കും. ഒപ്പം നിന്നവര്‍ക്ക് നന്ദിയെന്നും ഉദ്യോഗാര്‍ത്ഥികള്‍ പ്രതികരിച്ചു.
അതേസമയം, സിപിഒ ഉദ്യോഗാര്‍ത്ഥികള്‍ സമരം തുടരുമെന്നും അറിയിച്ചു. മന്ത്രിയെ കാര്യങ്ങള്‍ ധരിപ്പിച്ചു.ആവശ്യങ്ങള്‍ പരിശോധിക്കുമെന്ന് അദ്ദേഹം ഉറപ്പു നല്‍കി. മാര്‍ച്ച് 3ന് സിപിഒ ഉദ്യോഗാര്‍ത്ഥികളുടെ മഹാസംഗമം നടത്തുമെന്നും ഉദ്യോഗാര്‍ത്ഥികള്‍ അറിയിച്ചു.