എൽജി വിങ് സ്മാർട്ട്ഫോണിന് ഇപ്പോൾ 29,999 രൂപ മാത്രം

വ്യത്യസ്തത തേടുന്ന സ്മാർട്ട്ഫോൺ ഉപഭോക്താക്കൾക്കായി കഴിഞ്ഞ വർഷം ഒക്ടോബറിലാണ് 90 ഡിഗ്രി ചേരിക്കാവുന്ന ഡിസ്‌പ്ലേ T ആകൃതിയിലുള്ള സ്മാർട്ട്ഫോൺ വിങ് വില്പനക്കെത്തിച്ചത്. 69,990 രൂപയായിരുന്നു എൽജി വിങ്ങിന്റെ  ലോഞ്ച് വില. ഈ വർഷം ഫെബ്രുവരിയിൽ 10,000 രൂപ കുറച്ച് വിങ് വിറ്റിരുന്നത് 59,990 രൂപയ്ക്കാണ്. അതെ സമയം ഇ കോമേഴ്‌സ് വെബ്‌സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ  എൽജി വിങ്  ഇപ്പോൾ ലിസ്റ്റ് ചെയ്തിരിക്കുന്നത് വെറും 29,999 രൂപയ്ക്കാണ്. അതായത് വിങ്ങിന്റെ 30,000 രൂപ കുറച്ചു. എപ്പോൾ മുതലാണ് വിലക്കുറവിൽ വിങ്ങിന്റെ വില്പന ആരംഭിക്കുക എന്ന് ഇപ്പോൾ വ്യക്തമല്ല.

സ്മാർട്ട്ഫോൺ വിപണിയിലെ ശക്തമായ കിടമത്സരം മൂലം തങ്ങൾ സ്മാർട്ട്ഫോൺ വില്പന അവസാനിപ്പിക്കുകയാണ് എന്ന് എൽജി പ്രഖ്യാപിച്ച് ദിവസങ്ങൾക്കുള്ളിലാണ് വില കുറിച്ചിരിക്കുന്നത് എന്നത് ശ്രദ്ധേയം. ഈ വർഷം ജൂലൈ 31-ഓടെ എൽജി മൊബൈൽ ഫോൺ ബിസിനസ്സിന്റെ പ്രവർത്തനം പൂർണമായും അവസാനിപ്പിക്കാനാണ് ടെക് ഭീമൻ ലക്ഷ്യമിടുന്നത്. ഈ നീക്കത്തിന്റെ ഭാഗമായുള്ള വിറ്റഴിക്കൽ വില്പനയ്ക്കാണ് വിങ്ങിന്റെ വില കാര്യമായി കുറിച്ചിരിക്കുന്നത്.

Top