കോഴിക്കോട്: ആമസോൺ പ്രൈമിലൂടെ മോഹൻലാൽ ചിത്രം ദൃശ്യം 2 റിലീസ് ചെയ്യുന്നതിനെതിരെ ഫിലിം എക്സിബിറ്റേഴ്സ് അസോസിയേഷൻ പ്രസിഡന്‍റ് ലിബർട്ടി ബഷീർ. അമ്മ പ്രസിഡന്‍റായ മോഹൻലാലും തിയറ്റർ ഉടമകളുടെ സംഘടനയായ ‘ഫിയോക്’ ന്റെ പ്രസിഡന്‍റായ ആന്‍റണി പെരുമ്പാവൂരും ഇത്തരമൊരു നീക്കം നടത്തുമെന്നു പ്രതീക്ഷിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. നേതാക്കൾ തന്നെ ഒ.ടി.ടി റിലീസിന് മുൻകൈ എടുക്കുന്നത് അമിതലാഭം ആഗ്രഹിച്ചാണെന്നും ഇത് മലയാള സിനിമ വ്യവസായത്തോട് ചെയ്യുന്ന വലിയ തെറ്റാണെന്നും ബഷീർ പറഞ്ഞു. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
എറെ പ്രതീക്ഷയോടെ കണ്ടിരുന്ന ചിത്രമാണ് ദൃശ്യം 2 ഇത് തിയറ്ററിൽ വന്ന് കാണാനാണ് കേരളത്തിലെ ജനങ്ങൾ ആഗ്രഹിക്കുന്നത്. തിയറ്ററുകളിൽ സിനിമ കാണാൻ ആളുകൾ വരില്ലെന്ന് പറയുന്നത് താൽകാലിക വാദം മാത്രമാണെന്നും ലിബർട്ടി ബഷീർ ചൂണ്ടിക്കാട്ടി. ആമസോൺ പ്രൈമിലൂടെ ജനുവരി അവസാനമോ ഫെബ്രുവരി ആദ്യമോ സിനിമ റിലീസ് ചെയ്യാനാണ് തീരുമാനമെന്ന് സംവിധായകൻ ജിത്തു ജോസഫ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. പുതുവത്സര ദിനത്തിലാണ് ദൃശ്യ 2-ന്‍റെ ടീസർ അണിയറക്കാർ പുറത്തുവിട്ടത്. സ്