ട്രിപ്പോളി: അനധികൃതമായി കുടിയേറിയ 142 ഗിനിയക്കാരെ ആഫ്രിക്കന്‍ രാജ്യമായ ലിബിയ നാട്ടിലേക്കു തിരിച്ചയച്ചു.
യുഎന്‍ മൈഗ്രേഷന്‍ ഏജന്‍സിയുടെ സഹായത്തോടെയാണ് കുടിയേറ്റക്കാരെ തിരികെയയച്ചത്. കുടിയേറ്റ കേന്ദ്രങ്ങള്‍ ജനനിബിഡമായതാണ് തിരിച്ചയയ്ക്കലിനു കാരണമെന്ന് ലിബിയ വ്യക്തമാക്കി.
സെവാര, സെവ്യ എന്നിവിടങ്ങളില്‍നിന്നു പിടികൂടിയ കുടിയേറ്റക്കാരെ ഗിനിയന്‍ തലസ്ഥാനമായ കൊണാക്രിയിലേക്കുള്ള വിമാനത്തില്‍ കയറ്റിവിട്ടതായി ലിബിയന്‍ അധികൃതരും യുഎന്‍ മൈഗ്രേഷന്‍ ഏജന്‍സിയും സ്ഥിരീകരിച്ചു.