ട്രിപ്പോളി: യൂറോപ്പിലേക്ക് കടക്കാന്‍ ശ്രമിക്കവേ പടിഞ്ഞാറന്‍ ലിബിയന്‍ തീരത്തു വച്ച് അഭയാര്‍ഥി ബോട്ടു മുങ്ങി രണ്ടു മരണം. ഒരു സ്ത്രീയും കുട്ടിയുമാണ് മരിച്ചത്. 25 പേരെ കാണാതായിട്ടുണ്ട്. 73 പേരെ രക്ഷപ്പെടുത്തിയതായി ലിബിയന്‍ തീരസേന വ്യക്തമാക്കി.
മൂന്നു ബോട്ടുകളിലായാണ് അഭയാര്‍ഥികള്‍ ലിബിയന്‍ തീരത്തെത്തിയത്. ഇതില്‍ രണ്ടു ബോട്ടുകളിലുണ്ടായിരുന്നവരെയാണ് തീരസേന രക്ഷപ്പെടുത്തിയത്. കാണാതായവര്‍ക്കു വേണ്ടി തെരച്ചില്‍ തുടരുകയാണ്.