libiya – death – mother and baby

കോട്ടയം: ലിബിയയില്‍ മലയാളികളായ അമ്മയും കുഞ്ഞും മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. കോട്ടയം വെളിയന്നൂര്‍ സ്വദേശി സുനു, മകന്‍ പ്രണവ് എന്നിവരാണ് മരിച്ചത്.

ഇവര്‍ താമസിച്ചിരുന്ന വീടിനു മുകളില്‍ മിസൈല്‍ വീഴുകയായിരുന്നു. ഇന്നലെ രാത്രി ഇന്ത്യന്‍ സമയം എട്ടുമണിക്കാണ് സംഭവം. വെളിയന്നൂര്‍ തുളസി ഭവനത്തില്‍ വിപിന്‍കുമാറിന്റെ ഭാര്യയാണ് സുനു.

ലിബിയയില്‍ ഐഎസ് ഭീകരര്‍ നടത്തുന്ന ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍ ഇവിടെ മിസൈല്‍ ആക്രമണങ്ങള്‍ നടത്തുന്നുണ്ട്. അഞ്ചുവര്‍ഷം മുമ്പ് അവസാനിച്ച ഗദ്ദാഫി യുഗത്തിനുശേഷം ആരംഭിച്ച ആഭ്യന്തരയുദ്ധം ലിബിയയില്‍ ഇപ്പോഴും തുടരുകയാണ്.

Top