ബെംഗളുരു: മൈസൂരില്‍ 11,000ത്തോളം പുസ്തക ശേഖരമുള്ള ലൈബ്രറി അക്രമികള്‍ തീയിട്ടു നശിപ്പിച്ചു. ഭഗവത്ഗീത, ഖുറാന്‍, ബൈബിള്‍ അടക്കമുള്ള പുസ്തകങ്ങളുടെ വന്‍ ശേഖരങ്ങളാണ് അക്രമികള്‍ നശിപ്പിച്ചത്. പ്രദേശത്ത് കന്നഡ വിരുദ്ധര്‍ ഉണ്ടായിരുന്നുവെന്നും ഇവരാണ് അതിക്രമം കാണിച്ചതെന്നും ലൈബ്രറി ഉടമ ആരോപിച്ചു. തനിക്ക് വീട്ടില്‍ പഠിക്കാനുള്ള സൗകര്യങ്ങള്‍ ഉണ്ടായിരുന്നില്ല. അതിനാല്‍ താന്‍ വീട് വിട്ടു ഓടി പോകുകയായിരുന്നു. വീടുകളില്‍ താന്‍ ജോലികള്‍ ചെയ്യുന്ന സമയത്താണ് വായനയോടുള്ള ഇഷ്ടം വന്നതെന്നും 62കാരനായ ലൈബ്രറി ഉടമ പറഞ്ഞു.
ആളുകളില്‍ വായന പ്രോത്സാഹിപ്പിക്കാനായാണ് താന്‍ ഈ സംരംഭം ആരംഭിച്ചത്. താന്‍ പണം നല്‍കി വാങ്ങിയ പുസ്തകങ്ങളോടൊപ്പം ആളുകള്‍ സംഭാവന ചെയ്ത പുസ്തകങ്ങളും ലൈബ്രറിയില്‍ ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇവിടെ ധാരാളം കന്നടയിലുള്ള പുസ്തകങ്ങളുണ്ട്. പ്രദേശത്തുള്ള ചില കന്നട വിരുദ്ധര്‍ ലൈബ്രറി നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും ഉടമ വ്യക്തമാക്കി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.