അനധികൃത കുടിയേറ്റക്കാരോട് കര്‍ശന നടപടിയുമായി ലിബിയ; 160 പേരെ നാടു കടത്തി

ലിബിയ: അനധികൃത കുടിയേറ്റക്കാരെ നാടുകടത്തി ലിബിയ. 160 കുടിയേറ്റക്കാരെ മിസ്‌റാറ്റയില്‍ നിന്ന് നൈഗറിലേക്ക് ലിബിയന്‍ സര്‍ക്കാര്‍ നാടുകടത്തി. അതേ സമയം കടല്‍ മാര്‍ഗം വരികയായിരുന്ന 579 കുടിയേറ്റക്കാരെ തടയുകയും ചെയ്തു. ഇന്നലെയാണ് അനധികൃതമായി രാജ്യത്ത് തങ്ങുന്ന കുടിയേറ്റക്കാരെ ലിബിയന്‍ സര്‍ക്കാര്‍ നാടുകടത്താന്‍ ആരംഭിച്ചത്.

നിയന്ത്രിത നാടുകടത്തല്‍ നടപടിയുടെ ഭാഗമായാണ് ഈ നീക്കം നടത്തുന്നത്.ഇവരെ വണ്‍വേ സര്‍വീസുള്ള വിമാനങ്ങളില്‍ കയറ്റി അതത് രാജ്യങ്ങളിലേക്ക് കയറ്റിവിടുകയാണ് ചെയ്യുന്നത്. ഐക്യരാഷ്ട്ര സംഘടനയുടെ അന്താരാഷ്ട്ര കുടിയേറ്റ സംഘടനയാണ് നാടുകടത്തലിന് ചുക്കാന്‍ പിടിക്കുന്നത്. ഐക്യരാഷ്ട്ര സംഘടനയുടെ അന്താരാഷ്ട്ര കുടിയേറ്റ സംഘടന ലിബിയന്‍ സര്‍ക്കാരുമായി ഒന്നിച്ചു ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്. കുടിയേറ്റക്കാര്‍ തങ്ങുന്ന സ്ഥലങ്ങളിലെ ആള്‍തിരക്ക് കുറക്കുന്നതിന്റെ ഭാഗമായാണ് നടപടിയെടുത്തിരിക്കുന്നത്.

Top