തിരുവനന്തപുരം: പ്രമുഖ വാണിജ്യ ബാങ്കുകളിലൊന്നായ ഇന്‍ടസ്ട്രിയല്‍ ഡെവലപ്‌മെന്റ് ബാങ്ക് ഓഫ് ഇന്ത്യ ഐഡിബിഐ ബാങ്ക് (ഐഡിബിഐ) ഇനിമുതല്‍ സ്വകാര്യ ബാങ്കാകുന്നു. ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ബാങ്കിനെ ഏറ്റെടുത്തതുമായി ബന്ധപ്പെട്ടാണ് റിസര്‍വ് ബാങ്കിന്റെ ഈ നടപടി. ഐഡിബിഐ ബാങ്കിന്റെ 51 ശതമാനം ഓഹരികളാണ് ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഏറ്റെടുത്തിരിക്കുന്നത്.
2019 ജനുവരി 21 മുതല്‍ മുന്‍കാല പ്രാബല്യത്തിലാണ് റിസര്‍വ് ബാങ്ക് ഈ മാറ്റത്തിന് പ്രാബല്യം നല്‍കിയിരിക്കുന്നത്. ഐസിഐസിഐ, എച്ച്ഡിഎഫ്‌സി തുടങ്ങിയ ബാങ്കുകളുടെ ഡൊമസ്റ്റിക് സിസ്റ്റമാറ്റിക്കലി ഇംപോര്‍ട്ടന്റ് ബാങ്ക്‌സ് (ഡിഎസ്‌ഐബി) ആയി തുടരുമെന്നും റിസര്‍വ് ബാങ്ക് അറിയിച്ചു.