എൽഐസിയുടെ പ്രാഥമിക ഓഹരി വിൽപന ഇന്ന്

ഡൽഹി: പൊതുമേഖലാ സ്ഥാപനമായ എൽ ഐ സിയുടെ പ്രാഥമിക ഓഹരി വിൽപന ഇന്ന് നടക്കും. 21,000 കോടിയെന്ന റെക്കോർഡ് തുക സമാഹരിക്കാൻ ലക്ഷ്യമിട്ടാണ് ഓഹരി വിൽപന.

902 രൂപ മുതൽ 949 രൂപ വരെയാണ് ഒരു ഓഹരിക്ക് പ്രൈസ് ബാൻഡായി നിശ്ചിയിച്ചിരിക്കുന്നത്. 15 ഓഹരിയുടെ ഗുണിതങ്ങളായിട്ടാണ് ഓഹരി വാങ്ങേണ്ടത്. എൽഐസി പോളിസി ഉടമകൾക്ക് 60 രൂപയും റീട്ടെയിൽ നിക്ഷേപകർക്കും എൽഐസി ജീവനക്കാർക്കും 45 രൂപയുടെ ഇളവും ലഭിക്കും. മേയ് 9നാണ് ഐപിഒ ക്ലോസ് ചെയ്യുക.ഇക്കഴിഞ്ഞ മാർച്ച് മാസം ഐപിഒ നടത്താനാണ് തീരുമാനിച്ചതെങ്കിലും റഷ്യ-യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവയ്ക്കുകയായിരുന്നു

Top