മഹാരാഷ്ട്രയില്‍ ആറ് കഫ് സിറപ്പ് നിര്‍മാണ കമ്പനികളുടെ ലൈസന്‍സ് റദ്ദാക്കി

മുംബൈ: നിയമലംഘനം നടത്തിയതിന് മഹാരാഷ്ട്രയിൽ കഫ് സിറപ്പ് നിർമാണ കമ്പനനികളുടെ ലൈസൻസ് റദ്ദാക്കി. ഗാംബിയയിലും ഉസ്ബസ്ക്കിസ്ഥാനിലുമായി ഇന്ത്യൻ നിർമിത കഫ് സിറപ്പ് കഴിച്ച് കുട്ടികൾ മരിച്ചുവെന്ന ഗുരുതര ആരോപണങ്ങൾക്ക് പിന്നാലെയാണ് രാജ്യത്തിനകത്ത് തന്നെ ഇത്തരത്തിലൊരു നടപടി. സംസ്ഥാനത്തെ 108 കഫ് സിറപ്പ് നിർമ്മാതാക്കളിൽ 84 എണ്ണത്തിനെതിരെ മഹാരാഷ്ട്ര സർക്കാർ അന്വേഷണം ആരംഭിച്ചു. ഇതിൽ ആറ് കമ്പനികളുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു. നാലെണ്ണത്തിന് ഉത്പാദനം നിർത്താൻ നിർദേശം നൽകി. ചട്ടങ്ങൾ ലംഘിച്ചതിന് 17 കമ്പനികൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ടെന്നും മഹാരാഷ്ട്ര സർക്കാർ അറിയിച്ചു. ഫുഡ് ആൻഡ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷൻ വകുപ്പ് മന്ത്രി സഞ്ജയ് റാത്തോഡാണ് നിയമസഭയിൽ ഈ വിവരങ്ങൾ പങ്കുവച്ചത്.

Top