മധ്യപ്രദേശ് :മായം ചേർത്ത ഭക്ഷണം ഉണ്ടാക്കി വിൽക്കുന്നത് കുറ്റകരമാക്കി മധ്യപ്രദേശ് സർക്കാർ. ആറുമാസം തടവെന്ന മുൻ ശിക്ഷ നിയമഭേദഗതിയിലൂടെ മാറ്റി ജീവപര്യന്തം തടവിലേക്ക് ശിക്ഷ കടുപ്പിച്ചു.
“ഭക്ഷണത്തില്‍ മായം കലർത്തുന്നതു മാരകമായ കുറ്റമാണെന്നും ആളുകളുടെ ജീവൻവച്ച് കളിക്കുന്നതിനു തുല്യമാണെന്നും ആഭ്യന്തരമന്ത്രി നരോത്തം മിശ്ര പറഞ്ഞു. അതിനാലാണു ശിക്ഷ വർധിപ്പിച്ചത്.”കാലാവധി കഴിഞ്ഞ ഭക്ഷ്യോൽപന്നങ്ങൾ വിൽക്കുന്നതും ശിക്ഷാപരിധിയിൽ ഉൾപ്പെടുത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ദിവസം നടന്ന കാബിനറ്റിലാണ് ഇതു സംബന്ധിച്ച തീരുമാനം ഉണ്ടായത്.