മുംബൈ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊന്ന പ്രതിക്ക് 12 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. 2020 മെയ് 20ന് മിറാജ് താലൂക്കിലെ തുംഗിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെണ്‍കുട്ടിയെ കാണാനില്ലെന്ന പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ തെരച്ചിലിനൊടുവില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
തുടര്‍ന്നുള്ള അന്വേഷണത്തില്‍ പ്രതി പെണ്‍കുട്ടിയുടെ ഒപ്പം ഉണ്ടായിരുന്നതായി പൊലീസ് കണ്ടെത്തി. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കേസിന്റെ ചുരുളഴിഞ്ഞത്.
പെണ്‍കുട്ടിയെ ഗ്രാമത്തിലെ ഒരു കരിമ്പിന്‍ തോട്ടത്തിലേക്ക് കൊണ്ടുപോയ പ്രതി അവിടെ വെച്ച് അശ്ലീല ചിത്രങ്ങള്‍ ചിത്രീകരിക്കുകയും കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊല്ലുകയുമായിരുന്നു. 15 സാക്ഷികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതിയായ ആണ്‍കുട്ടിക്ക് ജില്ല സെഷന്‍സ് കോടതി 12 വര്‍ഷം തടവ് വിധിച്ചത്.
ഇന്ത്യന്‍ പീനല്‍ കോഡിലെ വ്യവസ്ഥകള്‍ പ്രകാരം പ്രത്യേക കോടതിയില്‍ വിചാരണ ചെയ്യപ്പെട്ട കേസില്‍ അറസ്റ്റു ചെയ്യുമ്പോള്‍ പ്രതിക്ക് 16 വയസും 8 മാസവുമാണ് പ്രായമുണ്ടായിരുന്നത്.