ശ്രീനഗര്‍ : തുടര്‍ച്ചയായ രണ്ടാം ദിവസവും അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക്കിസ്ഥാന്‍.
പൂഞ്ച് ജില്ലയിലെ കൃഷ്ണഗാട്ടി, ദിഗ്വാര്‍ സെക്ടറുകളിലാണ് പാക്ക് സൈന്യം മോട്ടോര്‍ ഷെല്ലുകള്‍ ഉപയോഗിച്ചും ഓട്ടോമാറ്റിക് തോക്കുകള്‍ ഉപയോഗിച്ചും ആക്രമണം നടത്തിയത്.
എന്നാല്‍, ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗത്ത് ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
വ്യാഴാഴ്ചയുണ്ടായ വെടിവയ്പില്‍ അതിര്‍ത്തിയില്‍ ഒരു ജവാനും ഒരു സിവിലിയനും മരിച്ചിരുന്നു.