എറണാകുളം: ലൈഫ് മിഷന്‍ കേസിലെ പ്രതികള്‍ കോടതിയില്‍ ഹാജരായി. സ്വപ്ന സുരേഷിന് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചു. ശിവശങ്കറിന്റെ റിമാന്‍ഡ് ഓഗസ്റ്റ് അഞ്ചുവരെ കോടതി നീട്ടി. കേസില്‍ ഫെബ്രുവരി 14 നാണ് ശിവശങ്കറിനെ ഇഡി അറസ്റ്റ് ചെയ്തത്. സരിത്തിന് കേസില്‍ നേരിട്ട് പങ്കുണ്ടെന്ന് ഇഡി വ്യക്തമാക്കി.
അതേസമയം, സ്വപ്നയെയും സരിത്തിനെയും ആദ്യം അറസ്റ്റ് ചെയ്യാത്തതിന് കാരണമെന്തെന്ന് കോടതി ചോദിച്ചു. ഇരുവരുടെയും മൊഴികള്‍ രേഖപ്പെടുത്തിയിരുന്നെന്ന് ഇഡി അറിയിച്ചു. ശിവശങ്കറിനെ മാത്രം അറസ്റ്റ് ചെയ്ത് ബാക്കിയുള്ളവരുടെ അറസ്റ്റ് രേഖപ്പെടുത്താതിരുന്നതെന്തെന്ന് കോടതി ചോദിച്ചു. ശിവശങ്കര്‍ ഒരു ഘട്ടത്തിലും അന്വേഷണവുമായി സഹകരിച്ചില്ലെന്ന് ഇഡി മറുപടി നല്‍കി.
സ്വപ്നയുടെ ജാമ്യം കോടതി നീട്ടി നല്‍കി, ഉപാധികളോടെയാണ് നടപടി.അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ചോദ്യം ചെയ്യലിന് ഹാജരാകണം, പുതിയ താമസ സ്ഥലത്തിന്റെ വിലാസവും ഫോണ്‍ നമ്പറും മെയില്‍ ഐഡിയും നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.