ലൈഫ് മിഷന്‍ ക്രമക്കേട്; യു വി ജോസിന് സിബിഐ നോട്ടീസ്

തിരുവനന്തപുരം: ലൈഫ് മിഷന്‍ അഴിമതിയുമായി ബന്ധപ്പെട്ട് സിഇഒ യുവി ജോസിന് നോട്ടീസ് നല്‍കി സിബിഐ. ലൈഫ് മിഷന്‍ ഇടപാടുമായി ബന്ധപ്പെട്ട ഫയലുകളുമായി അടുത്ത മാസം അഞ്ചിന് സിബിഐ ഓഫീസില്‍ ഹാജരാവാനാണ് നിര്‍ദേശം.

ലൈഫ് മിഷനും റെഡ്ക്രസന്റും തമ്മിലുളള ധാരണാപത്രത്തില്‍ ഒപ്പുവെച്ചത് യു.വി.ജോസായിരുന്നു. നേരത്തെ, ധാരണാപത്രവും മുഴുവന്‍ സര്‍ക്കാര്‍ രേഖകളും നല്‍കണമെന്നാവശ്യപ്പെട്ട് യു.വി.ജോസിന് ഇ.ഡി.ഉദ്യോഗസ്ഥരും നോട്ടീസ് നല്‍കിയിരുന്നു.

മുഖ്യമന്ത്രിയുടെ ഓഫീസില്‍ വെച്ചാണ് റെഡ് ക്രസന്റുമായി ലൈഫ് മിഷന്‍ സി.ഇ.ഒ യു.വി.ജോസ് ധാരണാപത്രം ഒപ്പിട്ടത്. ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ഏകദേശം നാലേ കാല്‍ കോടി രൂപയുടെ കമ്മീഷന്‍ ഇടപാടുകള്‍ നടന്നതായാണ് ആരോപണം.

Top