തിരുവനന്തപുരം: ലൈഫ് മിഷന്‍ വിവാദത്തില്‍ സിബിഐ അന്വേഷണം സ്റ്റേ ചെയ്ത ഹൈക്കോടതി വിധി സ്വാഗതാര്‍ഹമെന്ന് സിപിഎം സെക്രട്ടറിയേറ്റ്. പാര്‍ട്ടി നിലപാട് ശരിവെയ്ക്കുന്നതാണ് വിധി. ഇടക്കാല ഉത്തരവ് നുണ പ്രചാരവേലക്കാര്‍ക്ക് ഏറ്റ തിരിച്ചടിയാണെന്നും സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറയുന്നു.
സിബിഐ നടപടിക്ക് പിന്നില്‍ രാഷ്ട്രീയം മാത്രമാണെന്നും വിദേശ സഹായം സ്വീകരിക്കുന്നില്‍ ലൈഫിന് വിലക്കില്ലെന്ന് തെളിഞ്ഞുവെന്നും സിപിഎം അവകാശപ്പെടുന്നു. വിദേശ സംഭാവന നിയന്ത്രണ നിയമ പ്രകാരം ലൈഫ് മിഷനെ പ്രതിയാക്കിയ നടപടി ചോദ്യം ചെയ്ത് സിഇഒ യുവി ജോസ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സിംഗിള്‍ ബഞ്ചിന്റെ ഇടക്കാല സ്റ്റേ ഉത്തരവ് വന്നത്.