തിരുവനന്തപുരം: ലൈഫ് മിഷന്‍ ക്രമക്കേടില്‍ പ്രതികളുടെ വാട്‌സ്ആപ്പ് ചാറ്റുകള്‍ വിജിലന്‍സിന് കൈമാറാന്‍ എന്‍ഐഎ കോടതി അനുമതി നല്‍കി. ഒരാഴ്ചയ്ക്കുള്ളില്‍ സിഡാക്കില്‍ നിന്ന് ഇവ വിജിലന്‍സിന് ലഭിക്കും. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍, സ്വര്‍ണ്ണക്കളളക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന ഉള്‍പ്പെടെയുള്ളവരുടെ കോള്‍ രേഖകള്‍ പരിശോധിക്കാനും വിജിലന്‍സ് തീരുമാനിച്ചു.
അതേസമയം, സ്വപ്ന സുരേഷിന്റെ ഐടി വകുപ്പിലെ നിയമനത്തിലെ അഴിമതിയില്‍ വിജിലന്‍സ് അന്വേഷണം തുടങ്ങി. പ്രാഥമിക അന്വേഷണത്തിന് ശേഷം ആവശ്യമെങ്കില്‍ കേസെടുക്കുമെന്ന് വിജിലന്‍സ് അറിയിച്ചു. കെ ഫോണ്‍, സ്മാര്‍ട് സിറ്റി അടക്കം സംസ്ഥാന സര്‍ക്കാരിന്റെ വിവിധ പദ്ധതികളുടെ ഔദ്യോഗിക രഹസ്യവിവരങ്ങള്‍ ശിവശങ്കര്‍ സ്വര്‍ണ്ണക്കളളക്കടത്ത് കേസ് പ്രതികള്‍ക്ക് കൈമാറിയെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് കണ്ടെത്തല്‍.