ജീവന് ഭീഷണി ഉയര്‍ത്തുന്ന കൊലയാളി ഗെയിം വീണ്ടും; മരിച്ചത് മലയാളി വിദ്യാര്‍ത്ഥി

ബാഗ്ലൂര്‍: ജീവന് ഭീഷണി ഉയര്‍ത്തുന്ന കൊലയാളി ഗെയിം വീണ്ടും. ഗെയിം കളിച്ച് മലയാളി വിദ്യാര്‍ത്ഥിയാണ് ബൈക്ക് അപകടത്തില്‍ മരിച്ചത്. ഗെയിം ടാസ്‌ക് പൂര്‍ത്തിയാക്കാന്‍ അമിത വേഗതയില്‍ ബൈക്ക് ഓടിച്ചാണ് അപകടം.

ഒറ്റപ്പാലം സ്വദേശി മിഥുന്‍ ഘോഷാണ് മരിച്ചത്. എഞ്ചിനിയറിങ്ങ് വിദ്യാര്‍ത്ഥിയാണ് മിഥുന്‍. അയേണ്‍ബട്ട് എന്ന ബൈക്ക് റൈഡിംഗ് ഗെയിം കളിച്ചാണ് വിദ്യാര്‍ത്ഥി മരിച്ചത്. 24 മണിക്കൂറിനുള്ളില്‍ 1624 കിമി ദൂരം പിന്നിടുക എന്നതായിരുന്നു ടാസ്‌ക്ക്. ബംഗലൂരുവില്‍ വെച്ചായിരുന്നു അപകടം.

Top