ഇന്റര്‍നെറ്റ് കൈമാറ്റം എത്രയൊക്കെ വേഗത്തില്‍ സാധ്യമാക്കാമെന്നാണ് എല്ലാവരും ചിന്തിക്കുന്നത്.
ടെക് ലോകത്ത് ഏറ്റവും കൂടുതല്‍ പരീക്ഷണങ്ങള്‍ നടക്കുന്ന മേഖലയും ഇതുതന്നെയാണ്.
അതേസമയം നിലവിലെ വൈഫൈയുടെ സ്ഥാനത്ത് അതിവേഗ ഡേറ്റാ കൈമാറ്റ സംവിധാനങ്ങളാണ് വരാന്‍ പോകുന്നത്.
വൈഫൈയുടെ സ്പീഡ് പോരെന്നു തോന്നുന്നവര്‍ക്കുള്ള ആദ്യ മറുപടിയാണ് ‘ലൈഫൈ’ (Li-Fi).
ലൈഫൈ ടെക്‌നോളജി മികച്ചതാക്കാന്‍ രണ്ടു വയര്‍ലെസ്സ് സിസ്റ്റങ്ങളെ ഒരുമിപ്പിക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നുണ്ട്.
2011ല്‍ എഡിന്‍ബെര്‍ഗ് സര്‍വ്വകലാശാലയിലെ ഹരാള്‍ഡ് ഹാസ് എന്ന ഗവേഷകന്‍ ആണ് ലൈഫൈ സാങ്കേതികവിദ്യ വികസിപ്പിച്ചത്.
ഒരു സെല്ലുലാര്‍ ടവര്‍ വഴി വിനിമയം ചെയ്യുന്നതിനേക്കാള്‍ വേഗം വെറുമൊരു എല്‍ ഇ ഡി ലൈറ്റിലൂടെ വിനിമയം ചെയ്യാന്‍ കഴിയുമെന്നാണ് ഹാസ് ലോകത്തില്‍ തെളിയിച്ചത്.
നിലവിലെ വൈഫയില്‍ ലഭിക്കുന്നതിനേക്കാള്‍ നൂറിരട്ടി വേഗത പ്രദാനം ചെയ്യുന്നതാണ് ലൈഫൈ എന്നു വിദഗ്ധര്‍ പറയുന്നത്.
ഏകദേശം 1.5 ജിബിയുടെ 20 സിനിമകള്‍ സെക്കന്റുകള്‍ക്കുള്ളില്‍ ഡൗണ്‍ലോഡ് ചെയ്യാം.
ദൃശ്യമായ പ്രകാശത്തിലൂടെയാണ് ലൈഫൈയില്‍ ഡേറ്റാ കൈമാറ്റം നടക്കുന്നത്. ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ ഏറ്റവും വലിയ വഴിത്തിരിവായിരിക്കും ലൈഫൈ കൊണ്ടുവരുന്നത്.
മോഴ്‌സ് കോഡിനു സമാനമായ രീതിയിലാണ് ലൈഫൈയും പ്രവര്‍ത്തിക്കുന്നത്.
മോഴ്‌സ് കോഡ് വിസിബിള്‍ ലൈറ്റ് കമ്യൂണിക്കേഷന്‍ (VLC) ആണ് ഉപയോഗിക്കുന്നതെങ്കിലും, സ്പീഡ് മൂലം നഗ്‌ന ദൃഷ്ടികള്‍ക്ക് കാണാന്‍ കഴിയില്ല.
400 മുതല്‍ 800 ടെറാഹെര്‍ട്‌സിലുള്ള വെളിച്ചം ഉപയോഗിച്ചാണ് ബൈനറി കോഡിലുള്ള ഡേറ്റാ വിനിമയം നടത്തുന്നത്.
അത്യന്തം ആകര്‍ഷകമാണ് ലൈഫൈ എങ്കിലും ഉടന്‍ തന്നെ നിലവിലുള്ള വൈഫൈ സാങ്കേതിക വിദ്യയ്ക്ക് പൂര്‍ണ്ണമായും പകരക്കാരാന്‍ ആവില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം.