തിരുവനന്തപുരം: കോവളത്ത് കൊല്ലപ്പെട്ട വിദേശ വനിത ലിഗയുടെ മൃതദേഹം സംസ്‌കരിച്ചു. തിരുവനന്തപുരം തൈക്കാട് ശാന്തി കവാടത്തില്‍ ദഹിപ്പിക്കുകയായിരുന്നു. ലിഗയുടെ ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.
മൃതദേഹം ദഹിപ്പിക്കരുതെന്ന് മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവുണ്ടായിരുന്നു. ബിജെപി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്റെ ഇടപെടലുണ്ടായത്. എന്നാല്‍ കമ്മീഷന്റെ ഉത്തരവ് സര്‍ക്കാരിന് ലഭിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്. മൃതദേഹം ക്രിസ്ത്യന്‍ ആചാരപ്രകാരം സംസ്‌കരിക്കണമെന്നാണ് മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവില്‍ വ്യക്തമാക്കിയിരിക്കുന്നത്.