തിരുവനന്തപുരം:ലിഗയുടെ മരണം കൊലപാതകമാണെന്ന സംശയം ബലപ്പെടുന്നു. ലിഗ ശ്വാസം മുട്ടി മരിച്ചതാകാമെന്നാണ് മൃതദേഹ പരിശോധന നടത്തിയ ഫോറന്‍സിക് ഡോക്ടര്‍മാരുടെ നിഗമനം. ഇതവര്‍ പോലീസിനെ അറിയിച്ചിട്ടുണ്ട്. അന്തിമ നിഗമനം രാസപരിശോധനാ ഫലം കിട്ടിയശേഷം മാത്രമേ വെളിവാകൂ.
സ്വാഭാവിക മരണമെന്ന പോലീസിന്റെ വാദങ്ങളെ ഖണ്ഡിക്കുന്നതാണ് ഫോറന്‍സികിന്റെ നിഗമനവും മറ്റ് മൊഴികളും. മരണത്തെ കുറിച്ച് ലിഗയുടെ ബന്ധുക്കളടക്കം ആരോപണവുമായി രംഗത്തെത്തിയതോടെ അന്വേഷണ സംഘത്തെ വിപുലപ്പെടുത്തുകയായിരുന്നു. മൂന്ന് എസിപിമാരെ സംഘത്തില്‍ ഉള്‍പ്പെടുത്തി അന്വേഷണ സംഘത്തിന്റെ അംഗബലം 25 ആക്കിയിട്ടുണ്ട്.
ഐജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിക്കുന്നത്.ലിഗയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും ഡിഎന്‍എ പരിശോധനാ ഫലവും ഇതു വരെ ലഭിച്ചിട്ടില്ല.