വിദേശ വനിത ലിഗയുടെ സംസ്‌കാരം നാളെ ശാന്തികവാടത്തില്‍

liga funeral

തിരുവനന്തപുരം: കോവളത്ത് കണ്ടല്‍ക്കാട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വിദേശ വനിത ലിഗയുടെ സംസ്‌കാരം നാളെ വൈകീട്ട് തൈക്കാട് ശാന്തികവാടത്തില്‍ നടത്തുമെന്ന് സഹോദരി ഇല്‍സി. തികച്ചും സ്വകാര്യ ചടങ്ങായാണ് സംസ്‌കാരം നടത്തുക.

ഞായറാഴ്ച വൈകീട്ട് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ലിഗയുടെ പേരില്‍ അനുസ്മരണ യോഗം സംഘടിപ്പിച്ചിട്ടുണ്ട്. അനുസ്മരണ ചടങ്ങിലേക്ക് മുഖ്യമന്ത്രി പിണറായി വിജയനെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും ക്ഷണിച്ചിട്ടുണ്ട്. ഇരുവരും വരുമോ എന്ന കാര്യത്തില്‍ ഉറപ്പു നല്‍കിയിട്ടില്ലെന്നും ഇല്‍സി പറഞ്ഞു.

ലിഗയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കൈയില്‍ കിട്ടിയെന്നും അടുത്ത ആഴ്ച തങ്ങള്‍ തിരികെ ലാത്വിയിലേക്ക് പോകുമെന്നും ഇല്‍സി പറഞ്ഞു. സംസ്‌കാരത്തിനു ശേഷം ചിതാഭസ്മം ലാത്വിയിലേക്ക് കൊണ്ടുപോയി വീടിനോടു ചേര്‍ന്ന പൂന്തോട്ടത്തില്‍ സൂക്ഷിക്കുമെന്നും അവര്‍ വ്യക്തമാക്കി.

Top