തിരുവനന്തപുരം: വിദേശവനിതയുടെ കൊലപാതകത്തില്‍ രണ്ട് പേര്‍ കൂടി പങ്കാളികളെന്ന് വെളിപ്പെടുത്തല്‍. കസ്റ്റഡിയിലുള്ള ഉമേഷും ഉദയനും അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. തിങ്കളാഴ്ച പ്രതികളെ തെളിവെടുപ്പിന് കൊണ്ടുപോകാനാണ് പോലീസ് തീരുമാനം. വിദേശവനിതയുടെ മൃതദേഹം കാണപ്പെട്ട കണ്ടല്‍ക്കാട്, പനത്തുറ ക്ഷേത്ര പരിസരം, കോവളത്തെ ഹോട്ടല്‍ തുടങ്ങിയിടങ്ങളിലും പ്രതികളുമായി തെളുവെടുപ്പ് നടത്തുന്നുണ്ട്.
വിദേശവനിതയുടെ ആന്തരികാവയവങ്ങളുടെ സാമ്പിളുകളും വസ്ത്രങ്ങളുടെയും രാസപരിശോധനയാണ് പൂര്‍ത്തിയായിരിക്കുന്നത്. മൃതദേഹം പൂര്‍ണമായുംഅഴുകിയ നിലയിലായിരുന്നതിനാല്‍ കേരളത്തിലെ ചീഫ് കെമിക്കല്‍സ് എക്‌സാമിനേഴ്‌സ് ലബോറട്ടറിയിലെ പരിശോധനയില്‍ കൊലപാതകികള്‍ക്കെതിരെ കൂടുതല്‍ ശാസ്ത്രീയ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നാണ് സൂചന.
അതുകൊണ്ട് വിശദമായ ആഴത്തിലുള്ള പരിശോധനയ്ക്കായി ഹൈദരബാദിലേക്കോ വിദേശത്തെ മറ്റെവിടെയെങ്കിലുമുള്ള കെമിക്കല്‍ ലാബിലോ സാമ്പിളുകള്‍ പരിശോധനയ്ക്കയക്കണമെന്നാണ് എക്‌സാമിനേഴ്‌സിന്റെ നിര്‍ദേശം.