തിരുവനന്തപുരം: കോവളത്ത് വിദേശ വനിത ലിഗ കൊല്ലപ്പെട്ട കേസില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചു.കസ്റ്റഡിയിലിരിക്കുന്ന രണ്ട് പ്രതികളാണ് കുറ്റം സമ്മതിച്ചിരിക്കുന്നത്.
പീഡനശ്രമത്തിനിടെയാണ് കൊലപാതകം നടന്നതെന്നാണ് പ്രതികളുടെ മൊഴി. പ്രദേശവാസികളായ രണ്ട് പേരുടെയും അറസ്റ്റ് ഇന്നുണ്ടായേക്കും.
ലിഗയുടെ ആന്തരികാവയവ പരിശോധനാ റിപ്പോര്‍ട്ട് ഇന്നു പൊലീസിന് ലഭിച്ചേക്കും. കൂടാതെ ഫോറന്‍സിക് പരിശോധനാ റിപ്പോര്‍ട്ടും വിദഗ്ദ സമിതി പൊലീസിന് കൈമാറുന്നതാണ്. ലിഗയുടെ മരണം സംബന്ധിച്ച അറസ്റ്റിലേക്കു നീങ്ങാന്‍ ഏറെ നിര്‍ണായകമാണ് ഇന്നു ലഭിക്കുന്ന രണ്ടു റിപ്പോര്‍ട്ടുകളും.