തിരുവനന്തപുരം: വിദേശ വനിത ലിഗയുടെ സഹോദരി ഇല്‍സി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. സര്‍ക്കാര്‍ നല്കിയ പിന്തുണയ്ക്കും സഹായത്തിനും മുഖ്യമന്ത്രി പിണറായി വിജയനോട് ഇല്‍സി നന്ദി അറിയിച്ചു.
വിഷമഘട്ടത്തില്‍ സര്‍ക്കാരില്‍ നിന്ന് എല്ലാവിധ പിന്തുണയും ലഭിച്ചിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു. എന്നിട്ടും ചില മാധ്യമങ്ങളില്‍ സര്‍ക്കാരിനെതിരെ തെറ്റായ പ്രചരണം വന്നതില്‍ അതിയായ ദുഃഖമുണ്ടെന്നും അതിന് ക്ഷമ ചോദിക്കാന്‍ കൂടിയാണ് താന്‍ വന്നതെന്ന് ഇല്‍സി പറഞ്ഞതായി മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.