തിരുവനന്തപുരം: ലിഗയുടെ മരണത്തെത്തുറിച്ചുള്ള പൊലീസ് അന്വേഷണത്തില്‍ തൃപ്തിയുണ്ടെന്ന് സഹോദരി ഇലീസ്. ഡിജിപി ലോക്നാഥ് ബെഹറയെ സന്ദര്‍ശിച്ചശേഷമായിരുന്നു സഹോദരിയുടെ പ്രതികരണം.
അതേ സമയം തിരുവല്ലത്തു കണ്ടെത്തിയ മൃതദേഹം വിദേശ വനിത ലിഗയുടേത് തന്നെയാണെന്ന് സ്ഥിരീകരിച്ചിരുന്നു. ഡിഎന്‍എ പരിശോധന പൂര്‍ത്തിയായി. നേരത്തെ ലിഗയുടെ സഹോദരിയും ഭര്‍ത്താവും മൃതദേഹം തിരിച്ചറിഞ്ഞിരുന്നു.
കോവളത്തെ അനധികൃത ഗൈഡുകളെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.