ലിഗയുടെ പോസ്റ്റം മോര്‍ട്ടം റിപ്പോര്‍ട്ട് അന്വേഷണ സംഘത്തിന് കൈമാറി

liga

തിരുവനന്തപുരം: കോവളത്ത് വെച്ച് മരണപ്പെട്ട വിദേശവനിത ലിഗയുടെ പോസ്റ്റം മോര്‍ട്ടം റിപ്പോര്‍ട്ട് അന്വേഷണ സംഘത്തിന് കൈമാറി. പോസ്റ്റ്‌മോര്‍ട്ടം നടന്ന് ഒരാഴ്ചയ്ക്ക് ശേഷമാണ് റിപ്പോര്‍ട്ട് കൈമാറുന്നത്.

മരണകാരണമാകും വിധം ലിഗയുടെ കഴുത്തിലെ തരുണാസ്ഥികളില്‍ പൊട്ടലുണ്ടായിട്ടുണ്ട്. തൂങ്ങി മരിച്ചതാണെങ്കില്‍ തരുണാസ്ഥികളില്‍ പൊട്ടല്‍ ഉണ്ടാകില്ല. കഴുത്തു ഞെരിച്ചതിന്റെ അടയാളങ്ങളുമുണ്ട്. ബലപ്രയോഗം നടന്നതിന്റെ സൂചനയായി ലിഗയുടെ ഇടുപ്പെല്ലിലും ക്ഷതമേറ്റിട്ടുണ്ട്. ഇതാണു കൊലപ്പെടുത്തിയതാണെന്ന നിഗമനത്തിലേക്ക് എത്തിച്ചത്.

Top