ഹിമാചല്‍പ്രദേശിലെ ചംബ ജില്ലയില്‍ നേരിയ ഭൂചലനങ്ങള്‍

earthquake

ഷിംല: ഹിമാചല്‍പ്രദേശിലെ ചംബ ജില്ലയില്‍ നേരിയ ഭൂചലനങ്ങളുണ്ടായി.
വെള്ളിയാഴ്ച പുലര്‍ച്ചെയാണ് റിക്ടര്‍ സ്‌കെയിലില്‍ 2.8 ഉം 4.5 ഉം തീവ്രത രേഖപ്പെടുത്തിയ ഭൂചലനങ്ങള്‍ ഉണ്ടായത്.

ആദ്യത്തേത് പുലര്‍ച്ചെ 3.35നും രണ്ടാമത്തേത് 5.35നുമാണ് അനുഭവപ്പെട്ടത്. സംഭവത്തില്‍ നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായിട്ടില്ല.

Top