ചെന്നൈ: മിന്നലിന്റെ ചിത്രം ക്യാമറയില്‍ പകര്‍ത്തുന്നതിനിടയില്‍ 43കാരന് മിന്നലേറ്റ് മരിച്ചു. തമിഴ്നാട്ടിലാണ് സംഭവം നടന്നത്. ചെന്നൈക്കടുത്തുള്ള തുരൈപ്പാക്കത്തിലെ എച്ച് എം രമേശ് എന്നയാളാണ് മരണപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു.
ഉച്ചയ്ക്ക് 3.30ന് തന്റെ സ്മാര്‍ട് ഫോണ്‍ ഉപയോഗിച്ച് മിന്നലിന്റെ ഫോട്ടോ എടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് രമേശിന് മിന്നലേല്‍ക്കുന്നത്. സംഭവത്തെ തുടര്‍ന്ന് മിന്നലിന്റെ ഫോട്ടോയെടുക്കുന്നതില്‍ നിന്ന് ആളുകള്‍ പിന്തിരിയണമെന്ന ജാഗ്രതാ നിര്‍ദേശം പൊലീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ഉമയാണ് രമേശിന്റെ ഭാര്യ, മകള്‍ സിയ