ഉത്തര്‍പ്രദേശില്‍ ഇടിമിന്നലില്‍ കെട്ടിടം തകര്‍ന്നു; 100 കന്‍വാരിയ തീര്‍ഥാടകര്‍ക്കു പരിക്ക്

lightening

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ഇടിമിന്നലില്‍ കെട്ടിടം തകര്‍ന്നുവീണ് 100-ല്‍ അധികം കന്‍വാരിയ തീര്‍ഥാടകര്‍ക്കു പരിക്കേറ്റു.

മുസഫര്‍നഗറില്‍ തീര്‍ഥാടകര്‍ താമസിച്ചിരുന്ന ക്യാമ്പിനുമേല്‍ ഇടിമിന്നല്‍ പതിച്ചായിരുന്നു അപകടം.

ഉത്തരേന്ത്യയിലെ പ്രധാന ശിവ ക്ഷേത്രങ്ങളിലേക്ക് തീര്‍ഥാടനം നടത്തുകയായിരുന്ന സംഘം മുസഫര്‍നഗറിലെ കട്ടൗലി മേഖലയിലെ ഉപക്ഷേിക്കപ്പെട്ട പെട്രോള്‍ പമ്പിലാണ് ക്യാമ്പ് ചെയ്തത്. ഇടിമിന്നലിനെ തുടര്‍ന്ന് ഈ കൂടാരം തകര്‍ന്ന് തീര്‍ഥാടകര്‍ക്കുമേല്‍ പതിക്കുകയായിരുന്നു. നൂറിലധികം പേര്‍ അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങി. പരിക്കേറ്റവരില്‍ 12 പേരുടെ നില ഗുരുതരമാണ്. അപകടത്തില്‍പ്പെട്ടവര്‍ മീററ്റ്, ഗാസിയാബാദ് സ്വദേശികളാണ്.

യന്ത്രങ്ങള്‍ ഉപയോഗിച്ചാണ് അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് പരിക്കേറ്റവരെ രക്ഷപ്പെടുത്തിയത്. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ക്യാന്പ് ചെയ്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നു.

Top