തൃശൂര്‍: കുതിരാന്‍ ഒന്നാം തുരങ്കത്തിലെ ലൈറ്റുകളും കാമറകളും പൂര്‍ണമായി തകര്‍ത്തു. തുരങ്കത്തിനുള്ളിലൂടെ ടിപ്പര്‍ലോറി പിന്‍ഭാഗം ഉയര്‍ത്തിവച്ച് ഓടിച്ചതിനെ തുടര്‍ന്നാണ് 104 ലൈറ്റുകളും കാമറകളും പൂര്‍ണമായും തകര്‍ന്നത്.
കാമറകളും ലൈറ്റുകളും തകര്‍ന്ന് തരിപ്പണമായ അവസ്ഥയിലാണ്. പത്തുലക്ഷത്തിലേറെ രൂപയുടെ നഷ്ടമാണ് ഇതിലൂടെ ഉണ്ടായതെന്നാണ് കരുതുന്നത്. നിറുത്താതെ ഓടിച്ചുപോയ ലോറി കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. മനപൂര്‍വം ചെയ്തതാണോ എന്നും സംശയമുണ്ട്.