ടൊവിനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമായ മിന്നല്‍ മുരളിയുടെ സെറ്റ് നശിപ്പിച്ചതില്‍ പ്രതികരണവുമായി രംഗത്തു വരികയാണ് മലയാളസിനിമാലോകം. ഇപ്പോഴിതാ അക്രമികള്‍ക്കെതിരെ രൂക്ഷവിമര്‍ശവുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി.
അക്ഷരം തെറ്റാതെ ചെറ്റത്തരം എന്ന് വായിക്കാമെന്നും പ്രളയമുണ്ടായപ്പോള്‍ അവിടെയുണ്ടായ വെള്ളം മുഴുവന്‍ നിങ്ങള്‍ കുടിച്ചു വറ്റിക്കുകയായിരുന്നോ എന്നും ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ ലിജോ ചോദിക്കുന്നു.
കാലടി മണപ്പുറത്ത് ലക്ഷങ്ങള്‍ ചെലവിട്ട് നിര്‍മ്മിച്ച പള്ളിയുടെ സെറ്റാണ് രാഷ്ട്രീയ ബജ്രംഗ്ദള്‍ എന്ന സംഘടനയുടെ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം അടിച്ചു തകര്‍ത്തത്. എഎച്ച്പി ജനറല്‍ സെക്രട്ടറി എന്ന് സ്വയം പരിചയപ്പെടുത്തുന്ന ഹരി പാലോടാണ് സെറ്റ് തകര്‍ത്ത വിവരം ഫെയ്‌സ്ബുക്കിലൂടെ പങ്കുവച്ചത്. മതവികാരം വ്രണപ്പെടുത്തുന്നു എന്നാരോപിച്ചാണ് ക്രിസ്ത്യന്‍ പള്ളിയുടെ സെറ്റ് പൊളിച്ചതെന്നാണ് ഇയാള്‍ അവകാശപ്പെടുന്നത്.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
അക്ഷരം തെറ്റാതെ ചെറ്റത്തരം എന്ന് വായിക്കാം. പ്രളയമുണ്ടായപ്പോൾ അവിടെയുണ്ടായ വെള്ളം മുഴുവൻ നിങ്ങൾ കുടിച്ചു വറ്റിക്കുകയായിരുന്നോ