‘ആര്‍ഡിഎക്‌സി’ന് പിന്തുണയുമായി ലിജോ ജോസ് പെല്ലിശ്ശേരി

നീരജ് മാധവ്, ഷെയ്ന്‍ നിഗം, ആന്റണി വര്‍ഗീസ് എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് ‘ആര്‍ഡിഎക്‌സ്’. ഓണം റിലീസായി എത്തിയ ചിത്രം ഏറെ പ്രേക്ഷക പ്രീതി നേടിക്കഴിഞ്ഞു. ‘ഓണം പിള്ളേര് ഇടിച്ച് നേടി’ എന്നാണ് പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നത്. ഈ അവസരത്തില്‍ സിനിമയ്ക്ക് പിന്തുണ അറിയിച്ചിരിക്കുകയാണ് ലിജോ ജോസ് പെല്ലിശ്ശേരിയും.

ലിജോ ജോസിന്റെ സ്ഥിരം ശൈലിയില്‍ ആര്‍ഡിഎക്‌സ് എന്ന് മാത്രമാണ് പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്. പിന്നാലെ നിരവധി പേര്‍ കമന്റുകളുമായി എത്തി. ‘ആശാനെ..’, എന്നാണ് ആന്റണി വര്‍ഗീസ് പോസ്റ്റിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്.

കഴിഞ്ഞ ദിവസം ആണ് ആര്‍ഡിഎക്‌സ് റിലീസ് ചെയ്തത്. പ്രമോഷന് വലിയ ഹൈപ്പൊന്നും ഇല്ലാതെ എത്തിയ ചിത്രം ആദ്യ ഷോ കഴിഞ്ഞതോടെ പ്രേക്ഷ മനസില്‍ ഇടം നേടി. പ്രായഭേദമെന്യെ ഏവരും ഏറ്റെടുത്തു. മുന്‍വിധികളെ മാറ്റിമറിച്ച് ഗംഭീരപ്രകടനം ആണ് ആന്റണിയും ഷെയ്‌നും നിരജും തിയറ്ററുകളില്‍ സമ്മാനിച്ചത്. സിനിമയുടെ വിജയം മൂവരും സോഷ്യല്‍ മീഡിയയിലൂടെ ആഘോഷമാക്കുകയാണ്.

നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ചിത്രത്തില്‍ ബാബു ആന്റണി,ലാല്‍, ഐമ റോസ്മി സെബാസ്റ്റ്യന്‍, മഹിമ നമ്പ്യാര്‍, മാല പാര്‍വതി, ബൈജു എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തി കസറിയിരുന്നു. ആദര്‍ശ് സുകുമാരന്‍, ഷബാസ് റഷീദ് എന്നിവര്‍ ചേര്‍ന്നാമ് തിരക്കഥ എഴുതിയിരിക്കുന്നത്.

Top