മലയാള സിനിമാ പ്രേമികളില്‍ സമീപകാലത്ത് ഏറ്റവുമധികം ആവേശമുണ്ടാക്കിയ പ്രഖ്യാപനമായിരുന്നു ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യാൻ പോകുന്ന മോഹന്‍ലാല്‍ ചിത്രം. ജനുവരി 10 ന് സിനിമയുടെ ചിത്രീകരണം തുടങ്ങാനാണ് അണിയറക്കാരുടെ പ്ലാന്‍. റേഡിയോ സുനോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
ചിത്രത്തിന്റെ പേരോ ഫസ്റ്റ് ലുക്കോ കാസ്റ്റോ ഒന്നും പുറത്തെത്തിയിട്ടില്ലെങ്കിലും ഇത്തരത്തില്‍ ഒരു പ്രോജക്റ്റ് വരുന്നു എന്ന ഔദ്യോഗിക വിവരം തന്നെ സിനിമാപ്രേമികളെ സംബന്ധിച്ച് ആഘോഷിക്കാനുള്ള കാരണമായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്‍റെ മറ്റൊരു അപ്ഡേറ്റ് കൂടി പുറത്തെത്തിയിരിക്കുകയാണ്. സിനിമയുടെ ചിത്രീകരണം എന്ന് ആരംഭിക്കും എന്നത് സംബന്ധിച്ചാണ് അത്.
ജീത്തു ജോസഫ് ചിത്രം റാം പൂര്‍ത്തിയാക്കിയതിനു ശേഷം മോഹന്‍ലാല്‍ അഭിനയിക്കുക ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തില്‍ ആയിരിക്കും. ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിന്‍റെ ബാനറില്‍ ഷിബു ബേബിജോണ്‍ ആണ് ഈ ചിത്രത്തിന്‍റെ നിര്‍മ്മാണം. ഈ പ്രൊഡക്ഷന്‍ കമ്പനിയുടെ ആദ്യ പ്രോജക്റ്റ് ആണിത്. ഈ വര്‍ഷം ജൂണില്‍ കമ്പനിയുടെ ലോഗോ പ്രകാശനം ചെയ്‍തതും ഷിജു ബേബി ജോണിന്‍റെ അടുത്ത സുഹൃത്ത് കൂടിയായ മോഹന്‍ലാല്‍ ആയിരുന്നു.