എയര്‍ ടാക്‌സിയുടെ പരീക്ഷണപ്പറക്കല്‍ പ്രഖ്യാപിച്ചു ജര്‍മന്‍ സ്റ്റാര്‍ട് അപ് കമ്പനിയായ ലിലിയം. ബാറ്ററി കരുത്തില്‍ പറക്കുന്ന വൈദ്യുത ‘എയര്‍ ടാക്‌സി’ 2025ല്‍ ആഗോളതലത്തില്‍ തന്നെ വിവിധ നഗരങ്ങളില്‍ സര്‍വീസിനെത്തിക്കുമെന്നാണ് ബവേറിയ ആസ്ഥാനമായ ലിലിയത്തിന്റെ പ്രഖ്യാപിച്ചിരിക്കുന്നത്.
അഞ്ചു പേര്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കുന്ന ചെറു വിമാന മാതൃകയാണു ലിലിയം പരീക്ഷണസജ്ജമാക്കിയിരിക്കുന്നത്. ഈ എയര്‍ ടാക്‌സിയ്ക്ക് ഹെലികോപ്റ്റര്‍ പോലെ കുത്തനെ പറന്നുയരാന്‍ കഴിവുള്ളതിനാല്‍ പരമ്പരാഗത ശൈലിയിലും പറക്കാനാവുമെന്ന് ലിലിയം അവകാശപ്പെടുന്നത്.
എയര്‍ ടാക്‌സിയുടെ പരമാവധി വേഗം മണിക്കൂറില്‍ 186 മൈല്‍ ആണ്. നിലത്തു നിന്നു നിയന്ത്രിക്കുന്ന വിധത്തിലാണു ലിലിയത്തിന്റെ ‘എയര്‍ ടാക്‌സി’യുടെ രൂപകല്‍പ്പന. ഈ മാസം ആദ്യമായിരുന്നു മ്യൂനിച്ചില്‍ എയര്‍ ടാക്‌സിയുടെ കന്നി പറക്കല്‍. എന്നാല്‍ പരീക്ഷണ പറക്കല്‍ എത്ര സമയം നീണ്ടു നിന്നെന്നു ലിലിയം വ്യക്തമാക്കിയിട്ടില്ല.