പുതുമുഖങ്ങള്‍ അണിനിരക്കുന്ന ലില്ലിയുടെ ട്രെയിലര്‍ സെപ്റ്റംബര്‍ 10ന്

lilly

വാഗതനായ പ്രശോഭ് വിജയന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ലില്ലിയുടെ ട്രെയിലര്‍ സെപ്റ്റംബര്‍ 10ന് റിലീസ് ചെയ്യും. മലയാളത്തിലെ പ്രമുഖ നിര്‍മ്മാണ സ്ഥാപനമായ ഇ 4 എന്റര്‍ടൈന്‍മെന്റിന്റെ പിന്തുണയോടെയാണ് നവാഗതനായ പ്രശോഭ് വിജയനും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും ചേര്‍ന്ന് ചിത്രമൊരുക്കുന്നത്. സിനിമ ലോകത്തേക്ക് യുവ തലമുറയെ എത്തിക്കുക എന്ന ലക്ഷ്യമാണ് ഇ 4 എന്റര്‍ടൈന്‍മെന്റ് ലില്ലി എന്ന ചിത്രത്തിലൂടെ ചൂണ്ടിക്കാട്ടുന്നത്.

അഭിനയരംഗത്തും ടെക്‌നിക്കല്‍ ഡിപ്പാര്‍ട്ടുമെന്റിലും എല്ലാം പ്രധാനമായും പുതുമുഖങ്ങളാണുള്ളത്. സംവിധായകന്‍ തന്നെയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ആര്യന്‍ കൃഷ്ണമേനോന്‍, സംയുക്ത മേനോന്‍, ധനേഷ് ആനന്ദ്, കണ്ണന്‍ നായര്‍, സജിന്‍ ചെറുകയില്‍, കെവിന്‍ ജോസ് എന്നിവരാണ് പ്രധാനവേഷങ്ങളില്‍ അഭിനയിച്ചിരിക്കുന്നത്. ശ്രീരാജ് രവീന്ദ്രന്‍ ക്യാമറ കൈകാര്യം ചെയ്യുന്നത്. എസ്‌റയിലും, ദി ഗ്രേറ്റ് ഫാദറിലും സംഗീതമൊരുക്കിയ സുഷിന്‍ ശ്യാമാണ് സംഗീത സംവിധാനം. ചിത്രം സെപ്റ്റംബര്‍ 28ന് തിയേറ്ററുകളിലെത്തും.

Top