ബംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്ന് ലിംഗായത്തുകള്‍. തങ്ങള്‍ക്ക് ന്യൂനപക്ഷ പദവി നല്‍കണമെന്നത് ലിംഗായത്തുകളുടെ ഏറെക്കാലമായുള്ള ആവശ്യമായിരുന്നു. ലിംഗായത്തുകളുടെ ഈ ആവശ്യം പരിഗണിക്കാനാവില്ലെന്നായിരുന്നു ആര്‍.എസ്.എസിന്റെയും ബി.ജെ.പിയുടെയും പക്ഷം. ന്യൂനപക്ഷ പദവി അംഗീകരിക്കാന്‍ തയ്യാറാവത്തതിനാലാണ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി കൈകോര്‍ക്കാന്‍ ലിംഗായത്തുകള്‍ തീരുമാനിച്ചത്.
മതന്യൂനപക്ഷ പദവി അംഗീകരിക്കാത്ത ബിജെപിയെയും അമിത്ഷായേയും ലിംഗായത്തുകള്‍ വിമര്‍ശിച്ചു. സംസ്ഥാന ജനസംഖ്യയുടെ 17 ശതമാനം വരുന്ന ലിംഗായത്തുകള്‍ക്ക് ന്യൂനപക്ഷ പദവി നല്‍കുന്നത് തിരഞ്ഞെടുപ്പില്‍ നേട്ടമാകുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ.