ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി നഴ്സ് ലിനിയുടെ ഭര്‍ത്താവ്

lini-and-family

പേരാമ്പ്ര: ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി നഴ്സ് ലിനിയുടെ ഭര്‍ത്താവ് സജീഷ്. നിപ രോഗിയെ ചികിത്സിക്കുന്നതിനിടെ മരിച്ച നഴ്സ് ലിനിക്ക് മരണാനന്തര ബഹുമതിയായി മാതൃഭൂമിയുടെ പ്രഥമ ആരോഗ്യ പുരസ്‌കാരം സമര്‍പ്പിക്കുന്ന ചടങ്ങില്‍വെച്ച് തുക എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണന് കൈമാറി.

ലിനിയുടെ മരണശേഷമാണ് സജീഷിന് സര്‍ക്കാര്‍ ജോലി ലഭിച്ചത്. സജീഷ് ഇപ്പോള്‍ കൂത്താളി പി.എച്ച്.സി യില്‍ ക്ലര്‍ക്കായി ജോലി ചെയ്യുകയാണ്.

Top