മൊബൈല്‍ ഫോണ്‍ കണക്ഷന് ഇനി ആധാര്‍ നിര്‍ബന്ധമില്ലെന്ന് കേന്ദ്രം

aadhaar

ന്യൂഡല്‍ഹി: മൊബൈല്‍ ഫോണ്‍ കണ്‍ക്ഷന്‍ എടുക്കുന്നതിന് ഇനി ആധാര്‍ നിര്‍ബന്ധമില്ലെന്ന് കേന്ദ്രം. ഡ്രൈവിംഗ് ലൈസന്‍സ്, പാസ്‌പോര്‍ട്ട്, വോട്ടര്‍ ഐഡി കാര്‍ഡ് തുടങ്ങിയവ തിരിച്ചറിയല്‍ രേഖകകളായി പരിഗണിക്കാമെന്ന് കേന്ദ്ര ടെലികോം മന്ത്രാലയം കമ്പനികളെ അറിയിച്ചു.

ആധാര്‍ ഇല്ലാത്തതിനാല്‍ സിം കാര്‍ഡ് ലഭിക്കുന്നില്ലെന്ന പരാതികള്‍ ഉയര്‍ന്നതിനേത്തുടര്‍ന്നാണ് വിഷയത്തില്‍ പരിശോധന നടത്തിയതെന്നും ശേഷമാണ് ഇത്തരത്തിലൊരു തീരുമാനത്തിലെത്തിയതെന്നും കേന്ദ്ര ടെലികോം സെക്രട്ടറി അരുണ സുന്ദരരാജന്‍ പറഞ്ഞു.മൊബൈല്‍ കണക്ഷന്‍ എടുക്കുന്നതിന് ആധാറിന്റെ ആവശ്യമില്ലെന്ന് സുപ്രീംകോടതി നേരത്തെ നിരീക്ഷിച്ചിരുന്നു.

Top