ലിങ്ക്ഡ് ഇന്‍ ചൈനയില്‍ സേവനം അവസാനിപ്പിക്കുന്നു !

ന്യൂയോര്‍ക്ക്: തൊഴില്‍ അധിഷ്ഠിത സോഷ്യല്‍ മീഡിയാ നെറ്റ് വര്‍ക്കായ ലിങ്ക്ഡ് ഇന്‍ ചൈനയില്‍ സേവനം അവസാനിപ്പിക്കുകയാണെന്ന് മൈക്രോസോഫ്റ്റ്. പ്രവര്‍ത്തന വെല്ലുവിളി നേരിടുന്ന അന്തരീക്ഷമായതിനാലാണ് ഈ തീരുമാനമെന്നും കമ്പനി പറയുന്നു. വിദേശ ടെക് കമ്പനികള്‍ക്ക് മേല്‍ ചൈന നിയന്ത്രണങ്ങള്‍ കടുപ്പിക്കുകയാണ്.

ലിങ്ക്ഡ് ഇന്‍ പകരം ജോലിയ്ക്ക് അപേക്ഷിക്കുന്നതിന് മാത്രമായുള്ള പ്രത്യേകം ആപ്ലിക്കേഷന്‍ ചൈനയില്‍ അവതരിപ്പിക്കും. എന്നാല്‍ ലിങ്ക്ഡ് ഇനില്‍ ഉണ്ടായിരുന്നത് പോലെ നെറ്റ് വര്‍ക്ക് ഫീച്ചറുകള്‍ ഉണ്ടാവില്ല എന്ന് മൈക്രോസോഫ്റ്റ് എഞ്ചിനീയറിങ് സീനിയര്‍ വൈസ് പ്രസിഡന്റ് മോഹക് ഷ്‌റോഫ് പറഞ്ഞു.

ലിങ്ക്ഡ് ഇന്‍ സൈറ്റിലെ ഉള്ളടക്കങ്ങള്‍ പുനഃപരിശോധിക്കാന്‍ സമയപരിധി നല്‍കിയിരിക്കുകയാണ് ചൈനീസ് അധികൃതര്‍. 2014 ലാണ് ലിങ്ക്ഡ് ഇന്‍ ചൈനയില്‍ ആരംഭിച്ചത്. തൊഴില്‍ പരമായും വ്യക്തിപരമായുമുള്ള സൗഹൃദവും ബന്ധവും വളര്‍ത്തുകയും തൊഴില്‍ അവസരങ്ങള്‍ കണ്ടെത്താന്‍ സഹായിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ലിങ്ക്ഡ് ഇന്‍ന്റെ പ്രവര്‍ത്തനം.

ലിങ്ക്ഡ് ഇന് പകരമായി ഇന്‍ജോബ്‌സ് എന്ന് ആപ്ലിക്കേഷനാണ് ചൈനയില്‍ അവതരിപ്പിക്കുക.
ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ വിപണിയായ ചൈനയില്‍ സ്വകാര്യ കമ്പനികള്‍ക്ക് മേല്‍ കടുത്ത നിയന്ത്രണങ്ങള്‍ക്കാണ് ഭരണകൂടം ശ്രമിക്കുന്നത്. ഒരു ദശാബ്ദക്കാലമായി ഫെയ്‌സ്ബുക്കിനും ട്വിറ്ററിനും രാജ്യത്ത് നിരോധനമുണ്ട്. സൈബര്‍ ആക്രമണങ്ങളും സെന്‍സര്‍ഷിപ്പും രൂക്ഷമായതോടെ 2010 വല്‍ ഗൂഗിളും ചൈന വിട്ടിരുന്നു.

 

Top