രാജ്കോട്ട്: ഇന്ത്യയില്‍ സിംഹങ്ങള്‍ ചത്തൊടുങ്ങുന്നതായി റിപ്പോര്‍ട്ട്. ഗുജറാത്തിലെ ഗിര്‍ വനത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ 11 സിംഹങ്ങളാണ് ചത്തത്. മരണകാരണം കണ്ടെത്താന്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഗിര്‍ മേഖലയിലെ ദല്‍ഖനിയയില്‍ ചത്തുവീണ സിംഹങ്ങളെ പോസ്റ്റ്മോര്‍ട്ടത്തിനായി സമീപത്തെ ജുനഗഡ് മൃഗാശുപത്രിയിലേക്ക് അയച്ചു.
സിംഹങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലുകളില്‍ സംഭവിക്കുന്ന മുറിവുകളെ തുടര്‍ന്നാണ് എട്ടെണ്ണം ചത്തതെന്നാണ് പ്രാഥമിക നിഗമനം. കൂടുതല്‍ വിവരങ്ങള്‍ പോസ്റ്റുമാര്‍ട്ടത്തിന് ശേഷമേ പറയാനാകൂ എന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ നാലു വര്‍ഷങ്ങളായി സിംഹങ്ങള്‍ ചത്തൊടുങ്ങുന്നത് ഗിര്‍ വനത്തില്‍ പതിവാണ്. 2015ലെ സെന്‍സസ് പ്രകാരം 520 സിംഹങ്ങളാണ് ആകെ ഉണ്ടായിരുന്നത്.