ഇന്റർ മയാമി താരമായി ലയണൽ മെസി; ചടങ്ങ് കണ്ടത് 350 കോടിയോളം ആളുകളെന്ന് ക്ലബ്ബിന്റെ സഹ ഉടമ

യണൽ മെസിയെ ഇന്റർ മയാമി താരമായി അവതരിപ്പിച്ച ചടങ്ങ് ടിവിയിലും ഓൺലൈൻ പ്ലാറ്റ്ഫോമുകളിലുമായി കണ്ടത് 350 കോടിയോളം ആളുകൾ. ക്ലബ്ബിന്റെ സഹ ഉടമയും മുൻ ഇതിഹാസ താരവുമായ ഡേവിഡ് ബെക്കാം ആണ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് അർജന്റീന സൂപ്പർ താരം ലയണൽ മെസിയെ അമേരിക്കൻ ക്ലബ്ബായ ഇന്റർ മയാമി തങ്ങളുടെ താരമായി ഔദ്യോഗികമായി അവതരിപ്പിച്ചത്. ഇന്റർ മയാമിയുടെ ഹോം ഗ്രൗണ്ടായ പിങ്ക് ഡ്രൈവ് സ്റ്റേഡിയത്തിൽ ആയിരുന്നു വർണ്ണ ശബളമായ ചടങ്ങ് നടന്നത്. ക്ലബ്ബിനെ സംബന്ധിച്ചും മയാമി നഗരത്തെ സംബന്ധിച്ചും ഇത് വലിയൊരു ചരിത്ര സംഭവമായി മാറിയെന്നും ബെക്കാം കൂട്ടിച്ചേർത്തു.

ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മഹത്തായ താരം ഞങ്ങളുടെ നഗരത്തിലും ഞങ്ങളുടെ ക്ലബ്ബിലും എത്തിയിരിക്കുകയാണ്. ഇത് ലോകത്തിന്റെ ശ്രദ്ധ ഇന്റർ മയാമിയിലേക്ക് കൊണ്ട് വന്നിരിക്കുകയാണ്. ലിയോയുടെ പ്രെസന്റേഷൻ പരിപാടി 350 കോടി ജനങ്ങളാണ് വീക്ഷിച്ചത്. ഇത് വളരെ വലിയ കാര്യമാണ് എന്നുമാണ് ബെക്കാം പറഞ്ഞത്. വരുന്ന ശനിയാഴ്ച ഇന്ത്യൻ സമയം പുലർച്ചെ 5.30നാണ് ഇന്റർ മയാമിക്കായുള്ള മെസിയുടെ അരങ്ങേറ്റ മത്സരം. ക്ലബ്ബിന്റെ ഹോം ഗ്രൗണ്ടായ പിങ്ക് ഡ്രൈവ് സ്റ്റേഡിയത്തിലാണ് ലോകം കാത്തിരിക്കുന്ന മത്സരം. ലീഗ്സ് കപ്പിൽ മെക്സിക്കൻ ക്ലബ് ക്രൂസ് അസൂളാണ് ഇന്റർ മയാമിയുടെ എതിരാളികൾ.

Top