അര്‍ജന്റീന ഫുഡ്‌ബോള്‍ ടീമിന്റെ പരിശീലകനായി ലയണല്‍ സ്‌കലോനി തുടരും. ലോകകപ്പ് യോഗ്യതാ പോരാട്ടങ്ങള്‍ കഴിയും വരെ അദ്ദേഹത്തെ മുഖ്യ പരിശീലകനാക്കി തന്നെ നിലനിര്‍ത്താനാണ് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്റെ തീരുമാനം.
സമീപകാലത്ത് കിരീട നേട്ടങ്ങളൊന്നും തന്നെ ഇല്ലാതെ നിരാശയിലാഴ്ന്നിരിക്കുകയാണ് അര്‍ജന്റീന. നിരവധിപേര്‍ പരിശീലക സ്ഥാനത്തേക്ക് എത്തിയെങ്കിലും ആര്‍ക്കും മാറ്റങ്ങള്‍ വരുത്താന്‍ സാധിച്ചില്ല. ഇക്കഴിഞ്ഞ കോപ്പ അമേരിക്ക പോരാട്ടത്തിന്റെ സെമിയില്‍ ബ്രസീലിനോട് തോറ്റ് ഫൈനല്‍ കാണാതെ അര്‍ജന്റീന പുറത്താവുകയും ചെയ്തിരുന്നു.
2016- 17 സീസണില്‍ ലാ ലിഗ ക്ലബ് സെവിയ്യയില്‍ അസിസ്റ്റന്റ് കോച്ചായി പ്രവര്‍ത്തിച്ചത് മാത്രമാണ് സ്‌കലോനിയുടെ കോച്ചിങ് പരിചയം. അന്നും സംപോളിക്ക് കീഴിലായിരുന്നു സ്‌കലോനി.
നേരത്തെ അര്‍ജന്റീനയ്ക്കായി കളിച്ച താരമാണ് സ്‌കലോനി. ക്ലബ് തലത്തില്‍ ഡിപോര്‍ടീവോ ലാ കൊരുണ, ലാസിയോ, അറ്റ്ലാന്റ, മയ്യോര്‍ക്ക ടീമുകള്‍ക്കായും കളിച്ചിട്ടുണ്ട്.